ക്ലിൻ്റ് സ്മാരക ആലപ്പുഴ ജില്ലാതല ചിത്രരചനാ മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു

New Update
clint memorial painging competetion

ആലപ്പുഴ: ശിശുക്ഷേമ സമിതിയുടെ 75 -ാം വാർഷികത്തിൻ്റെ ഭാഗമായി നിറങ്ങളുടെ രാജകുമാരൻ ക്ലിൻ്റിൻ്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ജില്ലാതല ബാല ചിത്രരചനാ മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

Advertisment

സംസ്ഥാന വനിതാ ശിശു വികസനവകുപ്പിൻ്റെ ഉജ്ജ്വല ബാല്യം പുരസ്ക്കാരം ലഭിച്ച പദ്മശ്രീ ശിവകുമാർ, മാനസ മീര, ആരാധ്യ വി നായർ എന്നിവരെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആദരിച്ചു. 

മുഹമ്മദൻ ലോവർ പ്രൈമറി സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് സി ശ്രീലേഖ അധ്യക്ഷയായി.

എൽ.പി വിഭാഗം മത്സരത്തിൽ കാഞ്ഞിരംചിറ ലെറ്റർലാൻ്റ് സ്കൂളിലെ വിദ്യാഥിനി പദ്മശ്രീ ശിവകുമാർ ഒന്നാം സ്ഥാനം നേടി. 

ആലപ്പുഴ സെൻ്റ് ജോസഫ്സ് എൽ.പി.എസിലെ വിദ്യാർഥിനി പാർവ്വണ പ്രഭൽ രണ്ടാം സ്ഥാനവും പറവൂർ ഗവ. എച്ച്.എസ്.എസിലെ വിദ്യാർഥിനി ആർ അക്ഷര മൂന്നാം സ്ഥാനവും നേടി.

യു.പി വിഭാഗത്തിൽ ചേർത്തല ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂളിലെ  വിദ്യാർഥിനി അവന്തിക പി നായർ ഒന്നാം സ്ഥാനം നേടി. 

clint memorial painting competetion

തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി പി പി ശ്രേയ രണ്ടാം സ്ഥാനവും കണിച്ചുകുളങ്ങര വിഎൻഎസ്എസ് എസ്എൻ ട്രസ്റ്റ് സ്കൂളിലെ വിദ്യാർഥിനി അമൃത സി ജയൻ മൂന്നാം സ്ഥാനവും നേടി. 

എച്ച്എസ് വിഭാഗത്തിൽ പറവൂർ ഗവ. എച്ച്എസ്എസിലെ വിദ്യാർഥി ശ്രീനന്ദ് സജി ഒന്നാം സ്ഥാനം നേടി. ഹരിപ്പാട് ഗവ. ബോയ്സ്. എച്ച്എസിലെ വിദ്യാർഥി അബിൻ സുരേഷ് രണ്ടാം സ്ഥാനവും ആലപ്പുഴ സെന്റ് ആന്റണീസ് എച്ച്എസിലെ വിദ്യാർഥിനി ഉത്ര സജി മൂന്നാം സ്ഥാനവും നേടി.

എച്ച്എസ്എസ് വിഭാഗത്തിൽ ഹരിപ്പാട് ഗവ. എച്ച്എസ്എസിലെ വിദ്യാർഥിനി എം മാനസമീര ഒന്നാം സ്ഥാനവും ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസിലെ വിദ്യാർഥിനി സുമയ്യ നൗഷാദ് രണ്ടാം സ്ഥാനവും നേടി.

പ്രത്യേക വിഭാഗത്തിൽ കൊടുപ്പുന്ന ഗവ. എച്ച് എസിലെ വിദ്യാർഥിനി ആരാധ്യ വി നായർ ഒന്നാം സ്ഥാനം നേടി. രക്ഷിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ചേർത്തല സൗത്ത് അഴീപറമ്പ് രാജേന്ദ്രഭവനിൽ ആർ രാഖി ഒന്നാം സ്ഥാനം നേടി.

പരിപാടിയിൽ നഗരസഭാഗം എ എം നൗഫൽ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ ഡി ഉദയപ്പൻ, ജോ. സെക്രട്ടറി കെ നാസർ, കമ്മിറ്റി അംഗങ്ങളായ എം നാജ, നസീർ പുന്നക്കൽ, ടി എ നവാസ്, ഷൈനി തുടങ്ങിയവർ പങ്കെടുത്തു.

Advertisment