മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന 2500 വീടുകളിൽ 5000 തെങ്ങിൻ തൈകൾ നട്ടു കൊടുക്കുന്ന കേര കൃഷി വ്യാപന യജ്ഞത്തിൻ്റെ ഭാഗമായി മാവേലിക്കര നഗരത്തിൽ 7 വാർഡുകളിലായി 500 വീടുകളിൽ 1000 തൈകൾ നട്ടു കൊടുക്കുവാൻ മാവേലിക്കര ടൗൺ മണ്ഡലം കമ്മറ്റി തീരുമാനിച്ചു .
ഇതിലേക്കായി 7, 9, 10, 12,13, 25,26, എന്നീ വർഡുകളിലായിരിക്കും അദ്യ ഘട്ടമായി തെങ്ങിൻ തൈകൾ നട്ടു നൽകുന്നത് .പദ്ധതിയുടെ വാർഡുതല കൺവീനർമാരായി വാർഡ് 'വാർഡ് 7 പി സി ഉമ്മൻ, 9-10 വാർഡുകൾ വി എസ് സാമുവേൽ, 12 -13 വാർഡുകൾ സാജൻ നാടാവള്ളി 25-26 വാർഡുകളിൽ ഉമ്മൻ ചെറിയാൻ, എബി തങ്കച്ചൻ എന്നിവരെ മണ്ഡലം പ്രവർത്തകയോഗം തെരഞ്ഞെടുത്തു.
ഉന്നതാധികാര സമതി അംഗം തോമസ് സി കുറ്റിശ്ശേരിൽ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡൻ്റ് തോമസ് അലക്സാണ്ടർ കടവിൽ അദ്ധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം ജനറൽ സെക്രട്ടറി. ഉമ്മൻ ചെറിയാൻ, യു ഡി എഫ് നിയോജക മണ്ഡലം സെക്രട്ടറി സാജൻ നാടാവളളി ,പി പി പൊന്നൻ, വി എസ് ശാമുവേൽ, പ്രിയ ലാൽ, എബി തങ്കച്ചൻ, സണ്ണി വാർപ്പുരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.