ആലപ്പുഴയിൽ മതില്‍ ഇടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു; അപകടം ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ

New Update
H

ആലപ്പുഴ: ആറാട്ടുവഴിയില്‍ മതില്‍ ഇടിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടേയും ഹസീനയുടേയും മകന്‍ അല്‍ഫയാസ് അലി (14)യാണ് മരിച്ചത്. അയല്‍വാസിയുടെ മതിലാണ് കുട്ടിയുടെ മേലേക്ക് ഇടിഞ്ഞുവീണത്.

Advertisment

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളില്‍ വരുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 

Advertisment