ആലപ്പുഴ: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിനിടെ പ്രതിനിധി കുഴഞ്ഞ് വീണ് മരിച്ചു. പഞ്ചായത്ത് 21ാം വാർഡ് ഞാറകുളങ്ങരക്ക് സമീപം പട്ടേകാട്ട് ചിറയിൽ ജലഗതാഗത വകുപ്പ് റിട്ട. ജീവനക്കാരൻ എസ്. വേണുഗോപാലാണ് (61) മരിച്ചത്.
മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റിയിലെ പനയിൽ ബ്രാഞ്ചിൽ ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം. ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭര്യ: ഗീത. മക്കൾ: വിഷ്ണു, നന്ദകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.