New Update
/sathyam/media/media_files/2025/11/15/diabetis-checking-camp-2025-11-15-16-41-24.jpg)
ആലപ്പുഴ: ലോക പ്രമേഹദിനത്തിൻ്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
Advertisment
കളക്ടറേറ്റ് അങ്കണത്തിൽ നടന്ന ക്യാമ്പ് ജില്ലാ കളക്ടർ അലക്സ് വർഗീസ് ആദ്യ പരിശോധനക്ക് വിധേയനായികൊണ്ട് ഉദ്ഘാടനം ചെയ്തു.
ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ ഓർഗനൈസേഷൻ അതോറിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപിച്ചത്.
സ്വാന്തനം വോളണ്ടിയർ വി ടി ഹേമലത ക്യാമ്പിന് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി 100 ഓളം പേർക്ക് പരിശോധന നടത്തി.
ഉദ്ഘാടന ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ് രഞ്ജിത്ത്, മറ്റ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us