നാളെ അവധിയില്ല കേട്ടോ, എന്ന് വെച്ച് ആരും സങ്കടപ്പെടുകയൊന്നും വേണ്ടെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍; മടികൂടാതെ എല്ലാവരും സ്കൂളിൽ പോയി നല്ലത് പോലെ പഠിക്കണമെന്നും സ്‌നേഹോപദേശം

മഴ കനത്തതോടെ വിവിധ ജില്ലകളിലെ കളക്ടര്‍മാരുടെ സമൂഹമാധ്യമ പേജുകളില്‍ അവധി അന്വേഷിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്

New Update
Alex Varghese IAS

ആലപ്പുഴ: മഴ കനത്തതോടെ വിവിധ ജില്ലകളിലെ കളക്ടര്‍മാരുടെ സമൂഹമാധ്യമ പേജുകളില്‍ അവധി അന്വേഷിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. വിവിധ ജില്ലകളില്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ നാളെയും അവധിയുണ്ടോയെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉറ്റുനോക്കുന്നത്. നിലവില്‍ വയനാട് ജില്ലയില്‍ മാത്രമാണ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചത്. നാളെ ആലപ്പുഴ ജില്ലയില്‍ അവധിയില്ലെന്ന് കളക്ടര്‍ അലക്‌സ് വര്‍ഗീസ് വ്യക്തമാക്കി.

Advertisment

''പ്രിയപ്പെട്ട കുട്ടികളെ, നാളെ അവധിയില്ല കേട്ടോ… എന്ന് വെച്ച് ആരും സങ്കടപ്പെടുകയൊന്നും വേണ്ട. മഴയൊക്കെ മാറി കൂട്ടുകാരെ ഒക്കെ കാണാമല്ലോ.. മടികൂടാതെ എല്ലാവരും സ്കൂളിൽ പോയി നല്ലത് പോലെ പഠിക്കണം''-എന്നായിരുന്നു കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്.

Advertisment