ആലപ്പുഴ: കാവാലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരിക്ക് തെരുവ് നായ ആക്രമണം. കുട്ടിയുടെ തലയിലും കണ്ണിലും കയ്യിലും വയറിലുമാണ് കടിയേറ്റത്.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഈ കുട്ടിയെ കടിക്കുന്നതിനു മുൻപ് മറ്റൊരു പെൺകുട്ടിയെ റോഡ് സൈഡ് ഭാഗത്ത് വെച്ച് പട്ടി കടിക്കാൻ ശ്രമിച്ചിരുന്നു.
കാവാലം ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും പരഹാരം കാണേണ്ടത് അനിവാര്യമാണെന്നും നാട്ടുകാർ പറഞ്ഞു.