New Update
/sathyam/media/media_files/2024/11/02/54vXKZPupIPpjIqxXyRp.jpg)
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം സംഘടിപ്പിച്ച സംസ്ഥാനതല തുടർ വിദ്യഭ്യാസ പരിപാടി 'ഇല്ലുമിനാട്ടമി' യിൽ മികച്ച ഗവേഷണ പ്രബന്ധ അവതരണത്തിൽ ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര വിദ്യാർത്ഥി ഡോ. ആൻ മരിയ ജോൺസൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
Advertisment
ബ്രോങ്കോസ്കോപ്പി പരിശോധന വഴി കണ്ടെത്തിയ ശ്വാസകോശത്തിലെ ചെറു ദളങ്ങളുടെ ഘടനാ വ്യത്യാസത്തെക്കുറിച്ചുള്ള പഠനമാണ് പുരസ്ക്കാരത്തിന് അർഹമായത്. ശ്വാസകോശ ശസ്ത്രക്രിയകൾക്കും എൻഡോസ്കോപ്പി പരിശോധകൾക്കും ഏറെ സഹായകരമാണ് പഠനത്തിലെ കണ്ടെത്തലുകൾ എന്ന് ജഡ്ജിംഗ് കമ്മറ്റി വിലയിരുത്തി.
ശ്വാസകോശ വിഭാഗം മേധാവി ഡോ. ബി.ജയപ്രകാശിൻ്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. എറണാകുളം ഇടപള്ളി നരികുളത്ത് എൻ.വി. ജോൺസൻ്റേയും എമിലിയുടേയും പുത്രിയാണ് ഡോ. ആൻ മരിയ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us