/sathyam/media/media_files/HMOWYz9P58IdYvHVHi47.jpg)
ആലപ്പുഴ: ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും, ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷനുമായി ചേർന്ന് സംസ്ഥാനത്തെ മികച്ച ഡോക്ടർക്ക് നൽകുന്ന അവാർഡ് (50000 രൂപ) പ്രശസ്തിപത്രം, ആർട്ടിസ്റ്റ് ആനന്ദ ബാബുരൂപ കല്പന ചെയ്ത പുരസ്ക്കാരം ചെങ്ങന്നൂർ ഡോ. ഉമ്മൻ ഐ ആശുപത്രിയിലെ ഒഫ്താൽമോളജിസ്റ്റ് ഡോ: ഉമ്മൻ വർഗീസിന് സമ്മാനിക്കും.
ഡോക് ടേഴ്സ് ദിനമായ ജൂലൈ 1 ന് ആലപ്പുഴ ഐ. എം.എ. ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള സമ്മാനിക്കും. കാഴ്ചയുടെ സമ്മാനം എന്ന പേരിൽ നിർദ്ധനരായ കാഴ്ചപരിമിതർക്ക് സൗജന്യമായി വെളിച്ചം നൽകുകയും ചെയ്തു.
കൊല്ലം മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. ബി. പദ്മകുമാർ ചെയർമാനും, ഐ.എം.എ. പ്രസിഡൻ്റ് ഡോ. മനീഷ് നായർ, ഇൻഫർമേഷൻ ആൻ്റ് പബ്ളിക്ക് റിലേഷൻസ് വകുപ്പ് റിട്ട. ഡപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, അക്കാദമി ഓഫ് പൾമണറി ആൻ്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ മുൻ ദേശീയ പ്രസിഡൻ്റ് പി.എസ്. ഷാജഹാൻ എന്നിവർ ഉൾപ്പെട്ട ജഡ്ജിംഗ് കമ്മറ്റിയാണ് അവാർഡ് ജേതാവിനെ തിരെഞ്ഞെടുത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us