ആലപ്പുഴയിൽ ഏറ്റവും വ​ലി​യ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; അ​രൂ​രി​ൽ അ​ര​ക്കി​ലോ എം​ഡി​എം​എ​യു​മാ​യി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ൽ

ഫ​റൂ​ഖ് സ്വ​ദേ​ശി​യാ​യ ശ്രീ​മോ​നാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും അ​രു​ർ പോ​ലീ​സും ചേ​ർ​ന്ന് അ​രൂ​രി​ലെ ഇ​യാ​ളു​ടെ വാ​ട​ക വീ​ട്ടി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

New Update
drugs

ആ​ല​പ്പു​ഴ: അ​രൂ​രി​ൽ അ​ര​ക്കി​ലോ​യോ​ളം എം​ഡി​എം​എ​യു​മാ​യി കോ​ഴി​ക്കോ​ട് ഫ​റൂ​ക്ക് സ്വ​ദേ​ശി പി​ടി​യി​ലാ​യി. 

Advertisment

ഫ​റൂ​ഖ് സ്വ​ദേ​ശി​യാ​യ ശ്രീ​മോ​നാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും അ​രു​ർ പോ​ലീ​സും ചേ​ർ​ന്ന് അ​രൂ​രി​ലെ ഇ​യാ​ളു​ടെ വാ​ട​ക വീ​ട്ടി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. 

ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യാ​ണി​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ഇ​യാ​ൾ അ​രൂ​രി​ൽ ഭാ​ര്യ​യ്ക്കൊ​പ്പം വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ച് ല​ഹ​രി​വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. 

ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ശ്രീ​മോ​ൻ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ വീ​ട്ടി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ടി​യി​ലാ​യ ശ്രീ​മോ​ൻ സോ​ഫ്റ്റ്‌‌‌​വെ​യ​ർ എ​ൻ​ജി​നീ​യ‍​റാ​ണ്. ഇ​യാ​ൾ മു​മ്പ് ല​ഹ​രി​ക്കേ​സു​ക​ളി​ലും പോ​ക്സോ കേ​സി​ലും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാക്കി. 

Advertisment