ഒന്നരക്കോടി രൂപയുടെ മയക്കുമരുന്നും കഞ്ചാവുമായി മൂന്നു യുവാക്കള്‍ പിടിയില്‍

എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ ഇവരെ പിടികൂടിയത്.

New Update
drugs

ആലപ്പുഴ: ഒന്നരക്കോടി രൂപയുടെ മയക്കുമരുന്നും കഞ്ചാവുമായി മൂന്നു യുവാക്കള്‍ എക്സൈസ് പിടിയില്‍.

Advertisment

ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവെളി ബി. റിനാസ് (22), എറണാകുളം കോതമംഗലം മാമലക്കണ്ടം പുതിയാപ്പെട്ടയില്‍ പി.എസ്. അപ്പു (29), തൃശ്ശൂര്‍ തലോര്‍ കളപ്പുരയ്ക്കല്‍ കെ.എസ്. അനന്തു (30) എന്നിവരാണ് പിടിയിലായത്. 

ഇവരില്‍നിന്ന് രണ്ടുകിലോ കഞ്ചാവ്, 1.1 കിലോ ഹാഷിഷ് ഓയില്‍, നാലുഗ്രാം മെത്താഫെറ്റമിന്‍, 334 എംഡിഎംഎ ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു.

അഞ്ചു മൊബൈല്‍ ഫോണും 63,500 രൂപയും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ മുമ്പും ലഹരിക്കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട്.

എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ ഇവരെ പിടികൂടിയത്. 

Advertisment