ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/YOHktD7LzDfJVWkTfJOA.jpg)
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ കാക്കാഴം സ്കൂളിൽ വോട്ട് ചെയ്തിറങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. കാക്കഴം തെക്ക് മുറി വീട്ടിൽ സോമരാജൻ(82) മരിച്ചത്.
Advertisment
എസ്എന്‍വി ടിടിഐയിലെ 138- നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു കുഴഞ്ഞുവീണത്. അര മണിക്കൂർ ക്യൂ നിന്ന ശേഷം മകനോപ്പം ഓട്ടോയിലേക്ക് കയറുമ്പോഴായിരുന്നു കുഴഞ്ഞുവീണത്.
പത്തനംതിട്ട ചൂരക്കോട് 175 നമ്പർ ബൂത്തിൽ വോട്ടിങ്ങ് മന്ദഗതിയിലെന്ന് പരാതി. ബൂത്തിൽ വെളിച്ചക്കുറവാണെന്ന് ആരോപണം. പോളിങ്ങ് സാമഗ്രികൾ വച്ചിരിക്കുന്ന മേശയ്ക്ക് വലിപ്പക്കുറവെന്നും പരാതി.
പോത്തൻകോട് കള്ള വോട്ട് നടന്നെന്ന് പരാതി. 43-ാം നമ്പർ ബൂത്തിൽ നിന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us