കായംകുളത്ത് പില്ലർ എലിവേറ്റഡ് ഹൈവേ നിർമ്മിക്കണം; ആവശ്യമുന്നയിച്ച് മതസൗഹാർദ സമ്മേളനം

author-image
ഇ.എം റഷീദ്
Updated On
New Update
V

ആലപ്പുഴ: കായംകുളത്ത് പില്ലർ എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന് സെൻ്റ് ആൻ്റണീസ് ചർച്ചിൽ നടന്ന മതസൗഹാർദ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Advertisment

നഗരത്തിലെ സുപ്രധാനമായ 5 റോഡുകൾ കെട്ടിയടച്ച് കോട്ടകെട്ടുന്നതോടെ നഗരത്തെയും ജനതയേയും രണ്ടായി വിഭജിക്കപ്പെടുകയാണ്. ഇതോടെ സൗഹാർദം ഇല്ലാതാകും. ജനവിരുദ്ധമായ നിർമാണ രീതി അധികൃതർ പുനഃപരിശോധിക്കണമെന്നും ഉയരപ്പാതയാണ് പരിഹാരമെന്നും പ്രമേയത്തിൽ പറഞ്ഞു.

വിഷയത്തിൽ ജനകീയ സമരസമിതിയുടെ പ്രക്ഷോഭ പരിപാടികളിൽ ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, മതസാമുദായിക സംഘടനകളും സജീവമായി രംഗത്തിറങ്ങണമെന്നും അഭ്യർഥിച്ചു.

ഇടവക വികാരി ഫാദർ.ലാസർ.എസ്. പട്ടക്കടവ്, ശിവഗിരി മുൻ മഠാധിപതിയും ചേവണ്ണൂർ കളരി കാര്യദർശിയുമായ പദ്മശ്രീ വിശു ദ്ധാനന്ദസ്വാമി, ടൗൺ മസ്ജിദ് ഇമാമും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറിയുമായ കെ. ജലാലുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു.

ചർച്ച് സെക്രട്ടറി പ്രസാദ് ആന്റണി പ്രമേയം അവതരിപ്പിച്ചു. സമരസമിതി കൺവീനർ ദിനേശ് ചന്ദന, വി.എം. അമ്പിളിമോൻ, അജീർ യൂനുസ്, സജീർ കുന്നുകണ്ടം, അഷറഫ് മാളിയേക്കൽ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment