ക്രിസ്മസ്, പുതുവത്സരാഘോഷം; ആലപ്പുഴ ജില്ലയില്‍ ജാഗ്രതാ സംവിധാനം ശക്തമാക്കി എക്സൈസ്, കൺട്രോൾ റൂം ആരംഭിച്ചു

ആലപ്പുഴ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍  ജില്ലാ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം ജനുവരി അഞ്ച് വരെ തുടരും.

New Update
excise

ആലപ്പുഴ: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് അനധികൃത മദ്യക്കടത്ത്, മയക്കുമരുന്ന് ഇടപാടുകള്‍ എന്നിവ തടയുന്നതിന് ആലപ്പുഴ ജില്ലയില്‍ എക്സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ ശക്തമാക്കി. 

Advertisment

ആലപ്പുഴ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍  ജില്ലാ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം ജനുവരി അഞ്ച് വരെ തുടരും. 


വ്യാജമദ്യ നിര്‍മാണം, വിപണനം, മദ്യക്കടത്ത്, മയക്കുമരുന്നിന്‍റെ ഉപഭോഗം, വില്‍പ്പന എന്നിവ സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ എക്സൈസ് വകുപ്പിനെ ഫോണ്‍ മുഖേന  അറിയിക്കണം. 


ഇങ്ങനെ അറിയിക്കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുകയും ഇവര്‍ക്ക് പാരിതോഷികം നല്‍കുകയും ചെയ്യുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. 

ഫോണ്‍ നമ്പരുകള്‍: 

  • ജില്ലാ ഓഫീസ് കണ്‍ട്രോള്‍ റൂം: 0477- 2252049
  • ടോള്‍ ഫ്രീ നമ്പര്‍ ജില്ലാ കണ്‍ട്രോള്‍ റൂം: 1800-425-2696, 155358 (ബി.എസ്.എന്‍.എല്‍)
  • എക്സൈസ് എൻഫോസ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ്: 0477 2251639
  • അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്‍റ്) ആലപ്പുഴ- 9496002864
  • എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആലപ്പുഴ- 9447178056.

സര്‍ക്കിള്‍ ഓഫീസുകള്‍:

  • ചേര്‍ത്തല: 0478 2813126, 9400069483, 9400069484
  • ആലപ്പുഴ: 0477 2230183, 9400069485  9400069486
  • കുട്ടനാട്: 0477 2704833, 9400069486 9400069487
  • ചെങ്ങന്നൂര്‍: 0479 2452415, 9400069488, 9400069489
  • മാവേലിക്കര: 0479 2340265, 9400069490, 9400069491
  • ഹരിപ്പാട്-0479 2412350, 9400069492, 9400069493
  • എന്‍ഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റീ നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡ് ആലപ്പുഴ: 0477 2251639, 9400069495  

റേഞ്ച് ഓഫീസുകള്‍:

  • കുത്തിയതോട്: 0478 2561966, 9400069496
  • ചേര്‍ത്തല: 0478 2823547, 9400069497
  • ആലപ്പുഴ: 0477 2230182, 9400069498
  • കുട്ടനാട്: 0477 2704851, 9400069499
  • ചെങ്ങന്നൂര്‍: 0479 2451818, 9400069501
  • മാവേലിക്കര: 0479 2340270, 9400069502
  • നൂറനാട്: 0479 2383400, 9400069503
  • കാര്‍ത്തികപ്പളളി: 0479 2411570, 9400069504
  • കായംകുളം: 0479 2434858, 9400069505.
Advertisment