ആലപ്പുഴ: എം.ഇ.എസ് ഉൾപ്പെടെയുള്ള സ്വകാര്യ മേഖലയിലെ സ്വയാശ്രയ എൻജിനീയറിംഗ് കോളേജുകളിൽ പഠിക്കാൻ കുട്ടികളില്ലാത്തതിൻ്റെ പേരിൽ അടച്ച് പൂട്ടൽ ഭീഷണിയിലാണന്ന് എം. ഇ. എസ്. സംസ്ഥാന പ്രസിഡൻ്റ് ഡോ ഫസൽ ഗഫൂർ പറഞ്ഞു.
മൂന്ന് കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന എം.ഇ. എസ് ജില്ലാ അസ്ഥാന മന്ദിരത്തിൻ്റെ ശിലാസ്ഥാപനവും, ഓണ സൗഹൃദ കൂട്ടായ്മയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം..
മെഡിക്കൽ - എൻജിനീയറിംഗ് മേഖലകളിൽ പഠന സൗകര്യം വിപുലീകരിച്ചപ്പോൾ കുട്ടികളുടെ കുറവ് സംഭവിച്ചു. എല്ലാവരം പോപ്പുലേഷൻ കുറച്ചപ്പോൾ ഉണ്ടായ കുറവാണ് ഇപ്പോഴത്തെ പ്രശ്നം.
ജില്ലാ പ്രസിഡൻ്റ് അഡ്വ -എ.എ. റസ്സാക്ക് അദ്ധ്യക്ഷതവഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എച്ച്. സലാം എം.എൽ.എ, എ.എ. ഷുക്കൂർ, എ.എം. നസീർ, കൊല്ലം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. ബി.പദ്മകുമാർ എന്നിവർ ഓണസന്ദേശം നൽകി.
എം.ഇ. എസ് സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞ് മെയ്തിൽ, സംസ്ഥാന വൈസ് പ്രസിഡൻ്റ് സക്കീർ ഹുസൈൻ, പ്രൊഫ: പി.ഒ. ജെ. ലബ്ബ , അഡ്വ - എ.മുഹമ്മദ് ഉസ്മാൻ, പ്രൊഫ: എ.ഷാജഹാൻ, അഹമ്മദ് കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.