വേമ്പനാട്ട് കായലില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

New Update
fish fry deposited

ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്‍റ് ഇന്‍ ഇന്‍ലാന്‍ഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പദ്ധതി 2025-26 പ്രകാരം തകഴി ഗ്രാമപഞ്ചായത്ത് ബോട്ട് ജെട്ടി കടവിലും ചമ്പക്കുളം ഗ്രാമപഞ്ചായത്ത് ബോട്ട് ജെട്ടി കടവിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. 

Advertisment

ഇരു കടവുകളിലും രണ്ട്  ലക്ഷം വീതം കാര്‍പ് ഇനത്തില്‍ ഉള്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. തകഴി കടവില്‍ നടന്ന ചടങ്ങിന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി പ്രശാന്തന്‍ നേതൃത്വം നല്‍കി.  

fish fry deposited-2

കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അശാസ്ത്രീയ മത്സ്യബന്ധനം എന്നിവ മൂലം തദ്ദേശീയ മത്സ്യലഭ്യത ക്രമാതീതമായി കുറഞ്ഞുകൊണ്ടിരിക്കുന്നതിന് പരിഹാരമായാണ് പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് പുനരൂജ്ജീവിപ്പിച്ചു മത്സ്യലഭ്യത വര്‍ധിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുക, കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളൊടെ പദ്ധതി നടപ്പാക്കുന്നത്.   

ചടങ്ങുകളില്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡെറ്റി നെബു, ഫിഷറീസ് ഓഫീസര്‍ കുമാരി അഞ്ജു എം സഞ്ജീവ്, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഷോണ്‍ ഷാം സുധാകര്‍, പ്രൊമോട്ടര്‍മാരായ ലത അശോക്, കുമാരി ദേവിക ഉണ്ണി, ഭുവനേശ്വരി, എനുമേറ്റര്‍ കുമാരി സോന, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, മത്സ്യ കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment