/sathyam/media/media_files/TPf15hzXACmQDAQ3Mx7U.jpg)
ആലപ്പുഴ: കോൺഗ്രസ്-എസ് ആലപ്പുഴ ജില്ലാ കമ്മറ്റി ഗാന്ധി ജയന്തി ആചരിച്ചു. ആലപ്പുഴ ടൗണിലുള്ള നരസിംഹപുരം ആഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കോൺഗ്രസ് എസ് ജില്ലാ വൈസ് പ്രസിഡന്റ് എം. ഇ, രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
ഇന്ത്യാ രാജ്യം ഇന്നുവരെ കാത്തുസൂക്ഷിച്ച മൂല്യങ്ങളും തത്വങ്ങളും, ആദർശങ്ങളും, ആശയങ്ങളും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സംഭാവനകൾ ആണെന്നും,മഹാത്മാഗാന്ധിജിയെ മറക്കുന്നത് ഈ രാജ്യത്തെ മറക്കുന്നതിനു തുല്യമാണെന്നും യോഗം ഉദ്ഘാടനം ചെയ്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും, ജില്ലാ പ്രസിഡന്റുമായ ഐ. ഷിഹാബുദീൻ പറഞ്ഞു.
യോഗത്തിൽ.കെ.പി. സി.സി മെമ്പർമാരായ വി. ടി. തോമി, സതീഷ് ചന്ദ്രൻ, ജലാൽ അമ്പനാംകുളങ്ങര, മുരുകൻ ചെങ്ങന്നൂർ, അഡ്വക്കേറ്റ് രാജേഷ്, രഘു കഞ്ഞിക്കുഴി, ലിസിതോമി, ടോമി എബ്രഹാം, പ്രദീപ്, ഐശ്വര്യ, ഉമൈസ് താഹ, ഐ. ഷാജഹാൻ, ഷരീഫ് പത്തിയൂർ,
അഷറഫ് രാജീവ് കണ്ടല്ലൂർ, ബാബുവളയ്ക്കകത്ത്, ഷരീഫ്നെടിയത്ത്, നൗഷാദ് അമ്പലപ്പുഴ, ചന്ദ്രശേഖരപിള്ള, സുരേന്ദ്രൻ പിള്ള, സജി തച്ചയിൽ, മുരളീധരൻ നായർ, കാർത്തികേയൻ, രാമചന്ദ്രൻ, ഷഫീക് ചെങ്ങന്നൂർ, അബ്ദുള്ള ചെങ്ങന്നൂർ, സ്കറിയ കുട്ടനാട് തുടങ്ങിയ നേതാകൾ യോഗത്തിൽ പങ്കെടുത്തു.