/sathyam/media/media_files/bUymhfO4yHW18fXXgON1.jpg)
ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് തീ പിടിച്ച് കത്തി നശിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാര്‍.
ടെക്നിക്കൽ എക്സിക്യൂട്ടീവ് ഡയറക്ടറോടും മോട്ടോർ വാഹന ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരോടും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഡ്രൈവറും കണ്ടക്ടറും സമയോചിതമായി ഇടപെട്ടു. അവരുടെ സേവനത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ടെക്നിക്കൽ എക്സിക്യൂട്ടീവ് ഡയറക്ടറോടും മോട്ടോർ വാഹന ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരോടും അന്വേഷിച്ച് റിപ്പോർട്ട് തരാന്‍ ഉത്തരവിട്ടു. ഡ്രൈവറും കണ്ടക്ടറും സമയോചിതമായി ഇടപെട്ടു. അവരുടെ സേവനത്തെ മാനിക്കുന്നു.
ഇനിയിത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളും. എല്ലാ കെഎസ്ആർടിസി വാഹങ്ങളും പരിശോധിക്കും. എല്ലാ വണ്ടികളും കഴുകും. അതിനുള്ള ചെക്ക് ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. വണ്ടിയുടെ ഏതൊക്കെ ഭാഗങ്ങൾ കഴുകണമെന്നതുൾപ്പടെ ഇതിൽപ്പറയുന്നുണ്ട്.
പഴയ ബസുകളാണ് ഓടുന്നത്. 15 വർഷത്തോളം പഴക്കമുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ട്. പക്ഷേ ഇത്തരത്തിലൊരു പ്രശ്നം ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികളെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us