സംസ്ഥാനത്ത് ജുവൽ പാർക്ക് സ്ഥാപിക്കുന്ന കാര്യം ഗവണ്മെൻ്റിൻ്റെ പരിഗണനയിൽ: മന്ത്രി പി.രാജീവ്

സംസ്ഥാനത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ ജുവൽ പാർക്ക് സ്ഥാപിക്കുന്ന കാര്യം ഗവണ്മെൻ്റിൻ്റെ പരിഗണനയിലുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു

author-image
കെ. നാസര്‍
New Update
GOLD-PARK

ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന രാജ്യാന്തരജുവൽഫെസ്റ്റിൻ്റെ ജില്ലാതല പ്രചരണ പരിപാടി മന്ത്രി. പി. രാജീവ് നിർവ്വഹിക്കുന്നു. മോഹൻ മാരാരി, എം.പി. ഗുരുദയാൽ, എ ബി തോമസ്,എ.വി.ജെ. ബാലൻ, നസീർ പുന്നക്കൽ, കെ. നാസർ, കെ.എസ്. മുഹമ്മദ് എന്നിവർ സമീപം

ആലപ്പുഴ :സംസ്ഥാനത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ ജുവൽ പാർക്ക് സ്ഥാപിക്കുന്ന കാര്യം ഗവണ്മെൻ്റിൻ്റെ പരിഗണനയിലുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. 

Advertisment

ഓൾ കേരള ഗോൾഡ് ആൻ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ . കേരള ഇൻ്റർനാഷണൽ ജുവലറി ഫെയറിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന രാജ്യാന്തരജുവലറി ഫെസ്റ്റിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഇതര സംസ്ഥാനത്തെ സ്വർണ്ണാഭരണ നിർമ്മാതാക്കളും, വ്യാപാരികളും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഗവണ്മെൻ്റ് മുബാകെ സമർപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

എ.കെ.ജി.എസ്.എം.എ.ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. എ.വി. ജെ. ബാലൻ, കെ. നാസർ, എം.പി. ഗുരു ദയാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എസ്. മുഹമ്മദ് - മോഹൻ മാരാരി, എബി തോമസ്, കാർത്തിക രാജു, വിഷ്ണുസാഗർ, കണ്ണൻ കൃഷ്ണാലയം എന്നിവർ സംസാരിച്ചു. 

Advertisment