/sathyam/media/media_files/2025/08/07/akgsma-alappuzha-2025-08-07-13-00-32.jpg)
ആലപ്പുഴ: രാജ്യത്ത് നിത്യോപയോ​ഗ സാധനങ്ങൾക്കും, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കാറുകൾ എന്നിവയ്ക്കും ജി.എസ്.ടി കുറച്ചപ്പോൾ സ്വർണ്ണത്തിന്റെ ജി.എസ്.ടിയും കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ജി.എസ്.ടി. നികുതി ഘടന പുനർനിർണ്ണയിച്ചപ്പോൾ സ്വർണ്ണം പവന് 20,000 രൂപ വിലയുള്ളപ്പോൾ ഏർപ്പെടുത്തിയ മൂന്ന് ശതമാനം ജി.എസ്.ടി.യാണ് സ്വർണ്ണത്തിന് മൂന്നിരട്ടിയിലധികം വില വർദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഇപ്പോഴുമുള്ളത്.
അതിനാൽ, സ്വർണ്ണത്തിന്റെ ജി.എസ്.ടി മൂന്ന് ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കുറയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഒരു പവൻ സ്വർണ്ണം വാങ്ങുന്ന ഉപഭോക്താവ് 2500 രൂപ ജി.എസ്.ടിയായി നൽകണം ജി.എസ്.ടി.ആദ്യമായി 3 ശതമാനം ഏർപ്പെടുത്തിയപ്പോൾ പവന് 600 രൂപയായിരുന്നു ജി.എസ്.ടി.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും, ധനകാര്യ മന്ത്രിക്കും,ജി.എസ്.ടി കൗൺസിലിനും, അപേക്ഷ നൽകിയതായി ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡോ. ബി. ഗോവിന്ദനും, പ്രസിഡൻ്റ് ജസ്റ്റിൻ പാലത്രയും അറിയിച്ചു.