ആ​ല​പ്പു​ഴയിൽ ക​ന​ത്ത മ​ഴ​യി​ൽ വീ​ടിന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീണു; ഒഴിവായത് വ​ലി​യ അ​പ​ക​ടം

New Update
H

ആ​ല​പ്പു​ഴ: ശ​ക്ത​മാ​യ മ​ഴ​യി​ൽ എട​ത്വ​യി​ൽ വീ​ടിന്‍റെ മേ​ൽ​ക്കൂ​ര തകർന്നു വീണു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 14 ആം ​വാ​ർ​ഡ് പീ​ടി​ക​ത്ത​റ വീ​ട്ടി​ൽ ഇ​ട്ടി ചെ​ല്ല​പ്പ​ന്‍റെ വീ​ടാ​ണ് ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ മേ​ൽ​ക്കൂ​രയാണ് പൂ​ർ​ണ​മാ​യും നി​ലം​പൊ​ത്തിയത്.

Advertisment

അ​ടു​ക്ക​ള​യി​ൽ പാ​ച​കം ചെ​യ്തു​കൊ​ണ്ടി​രു​ന്ന ചെ​ല്ല​പ്പ​ന്‍റെ ഭാ​ര്യ കു​ട്ടി​യ​മ്മ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ സ​മ​യ​ത്താ​ണ് വീ​ട് ത​ക​ർ​ന്ന് വീ​ണ​ത്. ഇ​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.

Advertisment