ഹൃദ്യം 2023; "ലോകഭിന്നശേഷി ദിനചാരണവും ഇന്ക്ലൂസിവ് കലാ - കായികോത്സവവും"

പൊതുമരാമത്ത് സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ ശ്രീ എം ആർ പ്രേം ട്രെയിനർ നവാസ്, ഷനിത എന്നിവർ സംസാരിച്ചു.

author-image
കെ. നാസര്‍
New Update
hridyam 23.jpg

ശരീരികവും മാനസീകവും ബുദ്ധിപരവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ സരക്ഷിക്കുന്നതിനും അവരെയും ഉൾക്കൊണ്ടുകൊണ്ട് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സയോജിത പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഭിന്നശേഷി മാസാചാരണം ഡിസംബർ 1മുതൽ ഡിസംബർ 31വരെ നടത്തപ്പെടുന്നു

Advertisment

ഭിന്നശേഷി ദിനചാരണത്തിന്റെ ഭാഗമായി ആലപ്പുഴ തിരുവമ്പാടി ക്യാബിനറ്റ് സ്പോർട്സ് സിറ്റിയിൽ നടന്ന കായികോത്സവത്തിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ശ്രീ വി ജി വിഷ്ണു നിർവഹിച്ചു. ബ്ലോക്ക്‌ പ്രൊജക്റ്റ്‌ ഓഫീസർ ശ്രീ സന്ദീപ് ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ ശ്രീ എം ആർ പ്രേം ട്രെയിനർ നവാസ്, ഷനിത എന്നിവർ സംസാരിച്ചു.

തുടർന്ന് സ്റ്റേറ്റ് ലെവൽ ഡെഫ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവായ മാസ്റ്റർ ആർ വിനായകനെ ആദരിച്ചു. ആലപ്പുഴ ബി ആർ സി യുടെ പരിധിയിൽ നിന്നുള്ള വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥി കൾ അണിനിരന്ന മാർച്ച്‌ ഫാസ്റ്റിന് ശേഷം നടന്ന ദീപശിഖാപ്രയാണത്തിൽ മുഹമ്മദൻസ് ഹയർസെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഇമ്രാൻ,മുഹമ്മദ്‌ ഫാറൂഖ്,പറവൂർ  hss ലെ വിനായകൻ ആർ എന്നീ കുട്ടികൾ ദീപശിഖാ റാലി നയിച്ചു. ആലപ്പുഴ BRC യിലെ അധ്യാപകരും കുട്ടികളും ചേർന്ന് അവതരിപ്പിച്ച എയിറോബിക്സ് ഡാൻസിന് ശേഷം ആലപ്പുഴ സബ് ജില്ലയിലെ അമ്പതോളം കുട്ടികളുടെ കായിക മത്സരങ്ങൾ നടത്തപ്പെട്ടു

alappy
Advertisment