ആലപ്പുഴ: ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുന്ന കാര്യത്തിൽ ഗവണ്മെൻ്റ് അമാന്തിക്കുന്നത് മൂലം ഡോക്ടറന്മാർക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതായി ഐ.എം.എ സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ.എ ശ്രീവിലാസൻ പറഞ്ഞു. ഐ.എം.എ. വാഹന പ്രചരണ ജാഥക്ക് ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. എൻ. അരുൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അവാർഡ് ലഭിച്ച ഡോ. ബി. പദ്മകുമാറിന് ഐ.എം.എ ഹെൽത്ത് ഫോർ ഓൾഫൗണ്ടേഷൻ നേതൃത്വത്തിൽ സ്വീകരണം നൽകി.
സംസ്ഥാന ജനറൽ സെക്രട്ടറി ശശിധരൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് ആർ.മദനമോഹനൻ നായർ, സെക്രട്ടറി ഡോ. എ.പി. മുഹമ്മദ്, ഡോഉമ്മൻ വർഗീസ്, ഡോ. ജോൺ മാത്യു, ഡോ കെ.പി. ദീപ, എ.എൻ പുരം ശിവകുമാർ, കെ. നാസർ എന്നിവർ പ്രസംഗിച്ചു.