കുടുംബ ഡോക്ടർ സംവിധാനം ശക്തിപ്പെടുത്തണം: ഐ.എം.എ

author-image
കെ. നാസര്‍
New Update
G

ആലപ്പുഴ: വൈദ്യശാസ്ത്ര മേഖലയിലെ നൂതന സംവിധാനങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിൽ ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കണമെന്നും ഫാമിലി ഫിസിഷ്യൻ എന്ന ആശയം ശക്തമാക്കണമെന്നും ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ പറഞ്ഞു. ജനറൽ പ്രാക്ടീഷണേഴ്സിന്റെ സംസ്ഥാനതല സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

ആശുപത്രി മാലിന്യനിർമ്മാർജ്ജനം ഉൾപ്പടെ ജനോപകാരപ്രദമായ പല പദ്ധതികളും ഐ എം എ നടപ്പാക്കുന്നുണ്ട്. കേരളത്തിൽ രോഗികളുടെയും ആശുപത്രികളുടെയും എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ കേന്ദ്രീകൃത മാലിന്യസംസ്കരണത്തിന് മികച്ച സംവിധാനങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്.

ഐ എം എ മുൻ ദേശീയപ്രസിഡന്റ് ഡോ. എൻ മാർത്താണ്ടപിള്ള മുഖ്യപ്രഭാഷണം നടത്തി. ഐ എം എ സംസ്ഥാന സെക്രട്ടറി ഡോ. ശശിധരൻ കെ , ഡോ. അബ്ദുൽ സലാം, ഡോ. കെ കൃഷ്ണകുമാർ, ഡോ. ഉമ്മൻ വർഗ്ഗീസ്, ഡോ. ബിജു നെൽസൺ, ഡോ. സി ആർ രാധാകൃഷ്ണൻ, ഡോ. മദനമോഹനൻ നായർ, ഡോ. ഹരിപ്രസാദ്, ഡോ. ദീപ കെ പി എന്നിവർ ആശംസകൾ അറിയിച്ചു. ഡോ. മനീഷ് നായർ സ്വാഗതവും ഡോ. എൻ അരുൺ നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിൽ ഏഴ് സെഷനുകളിലായി വിശദമായ ചർച്ച സംഘടിപ്പിച്ചു.

Advertisment