ഐഎംഎ സംസ്ഥാന ജനറൽ പ്രാക്ടീഷനേഴ്സ് കൺവെൻഷൻ ആലപ്പുഴയില്‍ നടന്നു

author-image
കെ. നാസര്‍
Updated On
New Update
C

ആലപ്പുഴ: ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ നേതൃത്വത്തിൽ എല്ലാ വർഷവും നടത്താറുള്ള കോളജ് ഓഫ് ജനറൽ പ്രാക്ടീഷനേഴ്സ് കോൺഫ്രൻസ് നടത്തി. വിവിധ സ്പെഷ്യാലിറ്റികളിലുള്ള വൈദ്യ ശാസ്ത്രത്തിൻ്റെ വികാസം എല്ലാ വിഭാഗം സെപ്ഷ്യലിസ്റ്റുകളിലേക്കും ജനറൽ പ്രാക്ടീഷനേഴ്സിലേക്കും എത്തിക്കുവാൻ വേണ്ടിയാണ് ഈ മീറ്റ് നടത്തപ്പെടുന്നത്. 

Advertisment

നട്ടെല്ല് രോഗങ്ങളുടെ അപഗ്രഥനം, കുട്ടികളിൽ കാണുന്ന അലർജിസംബന്ധമായ രോഗങ്ങൾ, വയറു വേദനയിൽ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ, സാധാരണമായ മാനസികാരോഗ്യ പ്രശ്നങ്ങൾ, ഫാറ്റി ലിവർ, കൊളസ്ട്രോൾ സംബന്ധമായ അസുഖങ്ങൾ, ഇ.സി.ജി.യിലെ വ്യതിയാനങ്ങൾ, പലതരം പകർച്ചപ്പനികൾ എന്നീ വിഷയങ്ങളിലാണ് ക്ലാസുകളും ചർച്ചകളും നടന്നത്.

അസ്ഥിരോഗ വിദഗ്ദൻ ഡോ. മുഹമ്മദ് അഷറഫ്, ആലപ്പുഴ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം മേധാവി ഡോ : ശ്രീലത, കോഴിക്കോട് മെഡിക്കൽ കോളേജ് സർജറി വിഭാഗം മേധാവി ഡോ.രാംലാൽ, കരൾ രോഗ വിദഗ്ദ്ധൻ ഡോ. ദമോദർ കൃഷ്ണൻ, ഹൃദ്രോഗ വിദഗ്ദ്ധരായ ഡോ: സാജൻ ആനന്ദ്, ഡോ: തോമസ് മാത്യു സൈക്യാട്രി വിഭാഗം തലവൻ, ഡോ:ബിയ ജനറൽ മെഡിസിൻ വിഭാഗം, ഡോ :ജയചന്ദ്രൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

ഐ.എം.എ. സംസ്ഥാന പ്രസിഡൻ്റ് ഡോ: ജോസഫ് ബനവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ: ശശിധരൻ, സി.ജി.പി ഡയറക്ടർ ഡോ: ബി.അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. 

സി.ജി.പി സെക്രട്ടറി ഡോ: കെ.കൃഷ്ണ കുമാർ, ഡോ. ആർ. മദാനമോഹൻ നായർ, ഡോ ഹരിപ്രസാദ്, ഡോ. മനീഷ് നായർ, ഡോ. എൻ. അരുൺ . ഡോ. എ.പി. മുഹമ്മദ, ഡോ .ശ്രീവിലാസൻ, ഡോ - സി.ആർ. രാധാകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.

Advertisment