/sathyam/media/media_files/2025/11/15/infornation-commissioner-2025-11-15-16-37-23.jpg)
ആലപ്പുഴ: സമൂഹം പുരോഗതിയിലേക്ക് മുന്നേറുമ്പോൾ അതിനൊപ്പം നവീനമായ നിയമങ്ങളും രൂപപ്പെടുന്നുവെന്നും ആ നിയമങ്ങൾ കൃത്യമായി പഠിച്ച് നടപ്പിലാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു.
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കും അപ്പീൽ അധികാരികൾക്കും മറ്റു ഉദ്യോഗസ്ഥർക്കുമൊരുക്കിയ പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
/filters:format(webp)/sathyam/media/media_files/2025/11/15/infornation-commissioner-2-2025-11-15-16-37-38.jpg)
പൊതുജനങ്ങളോടുള്ള ഔദ്യോഗിക ഇടപാടുകളിൽ ഉദ്യോഗസ്ഥർ കൂടുതൽ ഉത്തരവാദിത്തപരവും സുതാര്യവുമായ സമീപനം സ്വീകരിക്കണം. ഉദ്യോഗസ്ഥർ ഓഫീസ് നടപടിക്രമങ്ങളും ചുമതലയുടെ ഉത്തരവാദിത്വങ്ങളും കൃത്യമായി മനസ്സിലാക്കണമെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു.
കേരള കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കോര്‍പ്പറേഷന്‍ ഹാളില്‍ നടന്ന പരിശീലന പരിപാടിയിൽ ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. പി വി അരുണോദയ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി രാജീവ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് കെ എൽ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us