ചിങ്ങോലി ജയറാം വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം

ജയറാമും പ്രതികളും കോൺക്രീറ്റ് ജോലികൾ ചെയ്യുന്നവരാണ് പ്രതികളുടെ സുഹൃത്തായ മറ്റൊരാൾ ജോലിക്കു വിളിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

New Update
jayaram Untitled.32.jpg

ആലപ്പുഴ: മാവേലിക്കര ചിങ്ങോലി ജയറാം വധക്കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം. ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതിൽ ഹരികൃഷ്ണൻ (ഹരീഷ് -36), കലേഷ് ഭവനത്തിൽ കലേഷ് (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു.

Advertisment

മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ജയറാമിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.

2020 ജൂലായ്‌ 19-നു രാത്രി 7.30-നാണ് നെടിയാത്ത് പുത്തൻവീട്ടിൽ ജയറാമി (31) നെ കൊലപ്പെടുത്തുന്നത്. ചിങ്ങോലി പഴയ വില്ലേജ് ഓഫീസിനു വടക്കുവശത്തുള്ള ബേക്കറിക്ക് മുന്നിൽ വെച്ചാണ് കൊലപാതകം നടന്നത്.

പ്രതികൾ ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം കുറ്റക്കാരാണെന്ന് കോടതി ശനിയാഴ്ച കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ജയറാമിന്റെ സുഹൃത്തുക്കളാണ് പ്രതികൾ ഇരുവരും.

ജയറാമും പ്രതികളും കോൺക്രീറ്റ് ജോലികൾ ചെയ്യുന്നവരാണ് പ്രതികളുടെ സുഹൃത്തായ മറ്റൊരാൾ ജോലിക്കു വിളിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Advertisment