ഏഷ്യയിലെ ഏറ്റവും വലിയ ജ്വല്ലറി എക്സിബിഷനായ "ഇന്റർനാഷണൽ ജ്വല്ലറി ഫെയർ" അങ്കമാലി അഡ്ലസ് കൺവെൻഷൻ സെന്ററിൽ

രാജ്യത്തിന് അകത്തും, പുറത്തുമുള്ള നിർമ്മാതാക്കളും, മൊത്ത വിതരണക്കാരും ഈ എക്സ്ബിഷനിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു

author-image
കെ. നാസര്‍
New Update
akgsma alappuzha

ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ഇൻ്റർനാഷണൽ ജ്വല്ലറി ഫെയർ സംഘടിപ്പിക്കുന്നു.  ഒക്ടോബർ 31, നവംബർ 1 , 2 തിയതികളിലായി അങ്കമാലി അഡ്ലസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിലാണ് ഇന്റർനാഷണണൽ ജ്വല്ലറി ഫെയർ ഫെയർ നടത്തുന്നതെന്ന്ന  ഭാരവാഹികൾ അറിയിച്ചു.

Advertisment

ഏഷ്യയിലെ ഏറ്റവും വലിയ ജ്വല്ലറി എക്സിബിഷനായിരിക്കും ഇത്.  രാജ്യത്തിന് അകത്തും, പുറത്തുമുള്ള നിർമ്മാതാക്കളും, മൊത്ത വിതരണക്കാരും ഈ എക്സ്ബിഷനിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. 

അതേസമയം,  രാജ്യത്ത് ജി.എസ്.ടി. നികുതി ഘടന പരിഷ്ക്കരിച്ചപ്പോൾ സ്വർണ്ണത്തിന് പവന് 20,000 രൂപ വിലയുള്ളപ്പോൾ ഏർപ്പെടുത്തിയ 3ശതമാനം ജി.എസ് ടി പവന് 84000 കഴിഞ്ഞിട്ടും തുടരുന്നത് ഉപഭോക്താവിന് ഭാരമാകുമെന്ന് സംഘടന അറിയിച്ചു.

അതിനാൽ സ്വർണ്ണത്തിന്റെ ജി.എസ്.ടി ഒരു ശതമാനമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രധാനമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നിവേദനം നൽകുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. 

gold
Advertisment