New Update
/sathyam/media/media_files/xNA9R9OkvZKv3wHDwrLV.jpg)
ആലപ്പുഴ: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ കുഞ്ഞനന്തനെ വിഷം കൊടുത്ത് കൊന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
Advertisment
കുഞ്ഞനന്തന്റെ മരണത്തില്‍ പുനരന്വേഷണം നടത്തണമെന്ന് സുധാകരന്‍ പറഞ്ഞു. കുഞ്ഞനന്തന്‍ വിഷം ചേര്‍ന്ന ഭക്ഷണം കഴിച്ച ശേഷം മരിച്ചുവെന്നാണ് വാര്‍ത്തയെങ്കിലും വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മരണത്തില്‍ ദൂരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ പുനരന്വേഷണം നടത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം.
താന്‍ എല്ലാം വിളിച്ചുപറയുമെന്ന് കുഞ്ഞനന്തന്‍ യോഗത്തില്‍ പറഞ്ഞതിന് ശേഷമാണ് വിഷം നല്‍കിയതെന്നും സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും സുധാകരന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us