/sathyam/media/media_files/WelE1QMb2ApeyrUwxLE5.jpg)
കായംകുളം: ഇസ്ലാം മുന്നോട്ട് വെക്കുന്ന വിശ്വാസ അനുഷ്‌ടാന തത്വങ്ങളും, മൂല്യങ്ങളും, മിതത്വത്തിൽ അനുഷ്‌ടിതമാണെന്ന് പുരാവസ്തു, മൂസിയം, റെജിസ്ട്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രസ്ഥാവിച്ചു. കായംകുളം കൊറ്റുകുളങ്ങര കിഴക്ക് മർകസുൽ ഹിദായത്ത് സന്ദർശിക്കാൻ എത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അവിടെ കൂടിയ വിശ്വാസി സമൂഹത്തോട് സംസാരിക്കുകയായിരുന്നു.
ഏതൊരു മതത്തിനും തീവ്രത ഒന്നിനും പരിഹാരമല്ല, തിന്മയെ നന്മകൊണ്ട് നേരിടുക, എന്നാൽ വിജയം സുനിശചിതം, ഓരോ മതത്തിലുമുള്ള ഒരു ചെറു സംഘത്തിന്റെ തീവ്രത ഒന്നിനും പരിഹാരമല്ല. ദുരവ്യാപകമായ ഭാവിഷത്തുകൾ ക്ഷണിച്ചു വരുത്തുക മാത്രമെ ഗുണമുള്ളുവെന്നും മിതവാദികളായ മാധ്യമ സമൂഹമാകാൻ എല്ലാ വിശ്വസികളും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജനങ്ങളോട് കരുണകാണിക്കണം,തൊഴിലാളികളോട് ആർദ്രമായി നിലകൊള്ളണമെന്നും,അവകാശങ്ങൾ നൽകാനും,പ്രവാചകൻ മുഹമ്മദ് നബി സമൂഹത്തെ ഓർമ്മിപ്പിക്കുന്നു.
പെരുന്നാൾ ആഘോഷിക്കുമ്പോൾ പാവങ്ങൾക്ക് ഭക്ഷണവും, മാംസവും, മറ്റ് സഹായവും നൽകാൻ മറക്കാതിരിക്കുക, മനുഷ്യർക്കിടയിൽ സ്‌നേഹവും സൗഹാർദ്ദവും കാത്ത് സൂക്ഷിക്കുക, മാതാ പിതാക്കളെയും, മുതിർന്നവരെയും, ആദരിക്കുകയും, ബഹുമാനിക്കുകയും വേണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പള്ളിയിൽ എത്തിയ മന്ത്രിയെ മർകസുൽ ഹിദായ മസ്ജിദ് ഭാരവാഹികളായ സത്താർ പ്ലാമൂട്ടിൽ,എ അബ്ദുൽ സമദ് പുത്തൻകണ്ടത്തിൽ, ഇമാം ഷാഹിദ് ഹുസ്നി പത്തനാപുരം, മൗലവി ഖൈസ് അൽ ഖാസിമി കണ്ണൂർ,എന്നിവർ ഖുർആൻ പരിഭാഷ നൽകി സ്വീകരിച്ചു.
മന്ത്രിയോടൊപ്പം സംസ്ഥാന നേതാക്കളായ സി ആർ വത്സൻ, ഐ ഷിഹാബുദീൻ, സന്തോഷലാൽ, കായംകുളം മണ്ഡലം നേതാക്കളായ ഷെരീഫ് നെടിയാത്ത്, ടി കെ ഉമൈസ്, ഷെരീഫ് പത്തിയൂർ, നൗഷാദ് ആലപ്പുഴ എന്നിവരും ഉണ്ടായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us