Advertisment

കല കൊലപാതകം; അനിലിനായി ലുക്ക് ഔട്ട് നോട്ടീസ്; ഇന്റർപോൾ മുഖേന റെഡ് കോർണർ പുറപ്പെടുവിക്കും

ഇന്റർ പോളിന്റെ സഹായത്തോടെ റെഡ് കോർണർ നോട്ടീസ് പുറപ്പെടിവിക്കാൻ നീക്കം നടക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതിനായി അറസ്റ്റ് വാറണ്ട് പുറപ്പെടിവിപ്പിക്കാനായി അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.

New Update
kala accuse

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ കലയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അനിലിനെ അതിവേഗം നാട്ടിലെത്തിക്കാൻ ശ്രമം. കേസിൽ പിടിയിലായ പ്രതികളുടെ കസ്റ്റഡി മൂന്ന് ദിവസത്തിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം ശക്തമാക്കിയിരിക്കുന്നത്.

Advertisment

നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികളിലെ വൈരുധ്യവും, ശാസ്ത്രീയ തെളിവുകളുടെ അഭാവവും മുന്നോട്ടുള്ള കേസ് അന്വേഷണത്തിന് മാർഗതടസ്സം ശ്രിഷ്ടിക്കുകയാണ്.

ഇതോടെയാണ്, തുടർ നടപടികളിലേക്ക് പൊലീസ് കടന്നിരിക്കുന്നത്. അനിലിനെ നാട്ടിലെത്തിച്ച് എത്രയും വേഗം കൂടുതൽ തെളുവുകൾ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം.

ഇസ്രായേലിലുള്ള അനിലിനെ നാട്ടിലെത്തിക്കാൻ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ശ്രമം നടന്നെങ്കിലും, അനിലിലേക്ക് എത്താൻ പൊലീസിനായില്ല. ഇതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടിവിച്ചിരിക്കുന്നത്. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ എത്തിയാലും കസ്റ്റഡിയിലെടുക്കാനാണ് നീക്കം. 

ഇന്റർ പോളിന്റെ സഹായത്തോടെ റെഡ് കോർണർ നോട്ടീസ് പുറപ്പെടിവിക്കാൻ നീക്കം നടക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതിനായി അറസ്റ്റ് വാറണ്ട് പുറപ്പെടിവിപ്പിക്കാനായി അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം, കസ്റ്റഡിയിലുള്ള പ്രതികളെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതികളുടെ ആശയവിനിമയം തടയാനും കൂടുതൽ കഥകൾ സൃഷ്ടിക്കുന്നത് തടയാനുമാണ് പൊലീസിന്റെ ഈ നീക്കം. 

Advertisment