മാന്നാര്‍: മാന്നാര്‍ കല കൊലക്കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ഒന്നാംപ്രതിയും കലയുടെ ഭര്‍ത്താവുമായ അനില്‍ ഇസ്രയേലിലാണ്.
അറസ്റ്റിലായ മൂന്നുപ്രതികളെ തിങ്കളാഴ്ചവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ കസ്റ്റഡി കാലാവധി അവസാനിക്കുമ്പോള്‍ കാര്യമായ തെളിവുകള്‍ പോലീസിനു ശേഖരിക്കാനായിട്ടില്ല.
കഴിഞ്ഞ ചൊവ്വാഴ്ച അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്നുപരിശോധിച്ചപ്പോള്‍ കിട്ടിയ തെളിവുകളില്‍ കൂടുതലായി മറ്റൊന്നും ലഭിച്ചില്ല.
സെപ്റ്റിക് ടാങ്കില്‍നിന്ന് ഒരു ഹെയര്‍ ക്ലിപ്പ്, അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്, ഒരു ലോക്കറ്റ്, കറുത്ത ഏതോ ചെറിയ വസ്തുക്കള്‍ എന്നിവയാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ ഫലം കിട്ടിയെങ്കില്‍ മാത്രമേ കലയുടെ കൊലപാതകവുമായി ഇതിനെ ബന്ധപ്പെടുത്താനാവൂ.