കാനം രാജേന്ദ്രൻ കേരള രാഷ്ട്രീയ ചരിത്രത്തിൽ സ്വാധീനം ചെലുത്തിയ പാർട്ടി സെക്രട്ടറി: ഐ ഷിഹാബുദീൻ

author-image
ഇ.എം റഷീദ്
New Update
H

ആലപ്പുഴ: കാനം രാജേന്ദ്രൻ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സി.കെ ചന്ദ്രപ്പന് ശേഷം ഇത്രയധികം സ്വാധീനം ചെലുത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ഉണ്ടായിട്ടില്ലന്ന് കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ അഭിപ്രായപെട്ടു.

Advertisment

സി പി ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ആലപ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കാനം രാജേന്ദ്രൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനൊപ്പം നിൽക്കുകയും വിമർശിക്കേണ്ടപ്പോൾ വിമർശിച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ ഇടതുപക്ഷമുന്നണിയെ കൈവിടാതെ ചേർത്തുപിടിച്ച നേതാവായിരുന്നു അദ്ദേഹം. 

മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതി നേടി. കേരള നിയമസഭയിൽ കോടിയേരി ബാലക്ഷ്ണനും, രമേശ ചെന്നിത്തലയും , കാനം രാജേന്ദനും കന്നിക്കാരായി ഒരുമിച്ചെത്തിയവരായിരുന്നു. വാക്കുകളിൽ മിത്വതമെന്നത് നിയമ സംഹിത പോലെ പോലെ പിന്തുടർന്ന നേതാവാണ് കാനം. എന്നാൽ വേദി ഏതായാലും ആശയ സ്ഫുടതയും തത്വ ശാസ്ത്രപരമായ കാഴ്ചപാടും നിലപാടും കൃത്യമായി പുലർത്തണമെന്നതിൽ വിട്ടു വിഴ്ചയും കാട്ടിയില്ല.

രാഷ്ടിയം കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവിണ്യമായിരുന്നു കാനത്തിന്റെ കരുത്ത്. തിരുത്തൽ ശക്തിയായി കേരളത്തിലെ CPI യെ നയിച്ച കാനം ഇടത് ഐക്യം തകരാതെ കാക്കാനും ശ്രദ്ധ പുലർത്തി. സി.അച്ചുതമേനോൻ, ടി.വി തോമാസ് ,പി കെ വി തുടങ്ങിയ മഹാരഥൻമാർക്കൊപ്പമുള്ള പ്രവർത്തി ലൂടെ ലഭിച്ച അനുഭവ സമ്പത്താണ് കാനത്തിന്റെ വഴികാട്ടി. ഉറച്ച നിലപാടുകളുള്ള നേതാവിനെയാണ് കാനത്തിന്റെ വിനിയോഗത്തിലൂടെ രാഷ്ടീയ കേരളത്തിന് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു,

സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി ആർ.നാസ്സർ, ഡി.സി സി പ്രസിഡന്റ് ബാബു പ്രസാദ്, സി.പി.ഐ. ദേശീയ കൗൺസിൽ അംഗം ടി.ടി. ജിസ്മോൻ, ബി.ജെ.പി. ജില്ലാ ജന സെക്രട്ടറി അരുൺ അനിരുദ്ധൻ, നഗരസഭാ ചെയർ പേഴ്സൺ കെ.കെ.ജയമ്മ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ, ഫാദർ സേവ്യർ കുടിയാംശേരി,

എസ്.എൻ.ഡി.പി.യൂണിയൻ താലൂക്ക് പ്രസിഡന്റ് പി.ഹരിദാസ്, ജെ. എസ്.എസ്. സംസ്ഥാന പ്രസിഡന്റ് എ.വി. താമരാക്ഷൻ, കേരളാ കോൺഗ്രസ് ( എം ) ജില്ലാ ജന സെക്രട്ടറി പ്രദീപ് കൂട്ടാല ,ജനതാ ദൾ സംസ്ഥാന ജന സെക്രട്ടറി ജേക്കബ് ഉമ്മൻ, കേരളാ കോൺഗ്രസ് (ജെ) ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം,ആർ.എസ്.പി. ജില്ലാ സെക്രട്ടറി ആർ.ഉണ്ണികൃഷ്ണൻ, എൻ.സി.പി. ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ്, ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ ജന സെക്രട്ടറി നാസ്സർ പൈങ്ങാമഠം, സി.പി.ഐ. ജില്ലാ അസി സെക്രട്ടറിമാരായ പി.വി. സത്യനേശൻ, എസ്. സോളമൻ എന്നിവർ പ്രസംഗിച്ചു.

Advertisment