കാനം രാജേന്ദ്രൻ നിയമസഭയിലെ ഏറ്റവും പ്രഗ്ദഭനായ അംഗമായിരുന്നെന്ന് പി.പി. സുനീർ എം.പി

author-image
ഇ.എം റഷീദ്
New Update
H

കായംകുളം: നിയമസഭയിലെ ഏറ്റവും പ്രഗ്ദഭനായ അംഗമായിരുന്നു കാനം രാജേന്ദ്രനെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി പി.പി.സുനീർ എം.പി അഭിപ്രായപ്പെട്ടു.

Advertisment

എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സഖാവ് കാനം രാജേന്ദ്രൻ അനുസ്മരണ സമ്മേളനം കായംകുളം കെ.പി.എ.സിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരും കാണാത്തത്, ശ്രദ്ധിക്കാത്ത വിഷയങ്ങൾ നിയമ സഭയിൽ വ്യക്തമായി അവതരിപ്പിക്കുന്ന ഒന്നാം തരം ജനപ്രതിനിധിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ വേർപാടറിഞ്ഞ് എത്തിച്ചേർന്ന ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ പങ്കാളിത്തം ഒരു കാലത്തും മറക്കാൻ കഴിയില്ല.

മാവോയിസ്റ്റ് , യു.എ.പി.എ വിഷയങ്ങളിൽ ഇടതുപക്ഷ മുന്നണിയിൽ നിന്നു കൊണ്ടു തന്നെ അതിനെതിരെ സംസാരിക്കാൻ അദ്ദേഹം മുന്നിലുണ്ടായിരുന്നു. മാവോയിസ്റ്റ് വെടിവെപ്പിനെതിരെ എൽ.ഡി.എഫ് സർക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവായിരുന്നു അദ്ദേഹം.

അന്യായമായ വെടിവെപ്പിനെ സി.പി.ഐ അംഗീകരിക്കില്ലെന്ന നിലപാട് വ്യക്തമാത്തിയ നേതാവായിരുന്നു. ഒരു വാർത്ത പോലും ഉണ്ടാത്ത കൊടുക്കാനും അദ്ദേഹം ശ്രമിച്ചിരുന്നില്ല. മൺമറഞ്ഞ നേതാക്കൾക്കൊപ്പം അദ്ദേഹത്തിൻ്റെ ഓർമകൾ സി.പി.ഐക്ക് എന്നും കരുത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ടീയ കേരളത്തിനകത്ത് ഒരിക്കലും മറക്കാൻ കഴിയാത്ത നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എ.ഐ.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ടി.ജിസ്മോൻ അഭിപ്രായപ്പെട്ടു.

സിനിമ മേഖലയിലടക്കം പാവപ്പെട്ട തൊഴിലാളികൾക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹം. ഐ.ഐ.വൈ.എഫ് നിലപാട് കൾക്കൊപ്പം നിന്ന് പ്രോത്സാഹിപ്പിക്കുന്ന നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

 എ ഐ വൈ എഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ അദ്ധ്യക്ഷത വഹിച്ചു. കെ പി എസ് സി സെക്രട്ടറി അഡ്വ. എ ഷാജഹാൻ, എ ഐ വൈ എഫ് നേതാക്കളായ ആർ ജയൻ, ടി വിനോദ് കുമാർ,

വിനിത വിൻസെൻ്റ്, ടി എസ് നിധീഷ്, എസ് അഖിൽ, ബൈ രഞ്ജിത്ത്, അരുൺകുമാർ സി എന്നിവർ പ്രസംഗിച്ചു. സനൂപ് പി കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു.

Advertisment