ആലപ്പുഴ : വീടിന് പിന്നില്‍ കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ യുവാവ് പിടിയില്‍. ആര്യാട് പഞ്ചായത്തില്‍
4 -ാം വാര്‍ഡ് കായല്‍ചിറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശംഭു രങ്കനാണ് പൊലീസ് പിടിയിലായത്.
ശംഭുവിന്റെ വീടിന് പിന്നിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഒരാള്‍ പൊക്കത്തിലാണ് കഞ്ചാവ് ചെടി വളര്‍ന്നത്. രണ്ട് കുറ്റത്തിനാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്.
189 സെന്റീ മീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി നട്ടു നനച്ചു വളര്‍ത്തിയ കുറ്റത്തിനും 20 ഗ്രാം കഞ്ചാവ് പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ച കുറ്റത്തിനുമാണ് കേസെടുത്തത്. ആലപ്പുഴ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. മനോജും പാര്‍ട്ടിയും നടത്തിയ പരിശോധനയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്.