New Update
/sathyam/media/media_files/AD83oWjx2iAYu618I48R.jpg)
ആലപ്പുഴ: കരീലകുളങ്ങര സ്റ്റേഷൻ കെട്ടിടം നിർമ്മാണത്തിന് എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു. കെട്ടിട നിർമ്മാണത്തിനായി ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്ന സ്പിന്നിംഗ് മിൽ വക സ്ഥലം ചതുപ്പ് നിറഞ്ഞ പ്രദേശം ആയതുകൊണ്ട് പൈലിംഗ് ജോലികൾ നടത്തിയതിനു ശേഷം മാത്രമേ നിർമ്മാണം പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സാധിക്കുകയുള്ളൂ.
Advertisment
ഒരു കോടി രൂപയിൽ 35 ലക്ഷം രൂപയോളം പൈലിങ് ജോലികൾക്ക് വേണ്ടിവരും. എംഎൽഎ ഫണ്ടിൽ അത്യാവശ്യം വികസന പ്രവർത്തനങ്ങൾക്കും മെയിന്റനൻസിനും ഒക്കെ വേണ്ടി മണ്ഡലത്തിൽ മൊത്തം ചിലവഴിക്കാൻ ലഭിക്കുന്ന 5 കോടി രൂപയിൽ 1 കോടി രൂപയാണ് വകയിരുത്തിയത്.
കേന്ദ്രഫണ്ട് കൂടി ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മാണത്തിന് ആയിരുന്നു മുൻപ് തീരുമാനിച്ചിരുന്നത് എന്നാൽ കേന്ദ്ര ഫണ്ട് ലഭിക്കുന്നതിനുള്ള സാങ്കേതിക തടസ്സമൂലമുള്ള കാലതാമസമാണ് കെട്ടിടം നിർമ്മാണം താമസിക്കുന്നതിന് ഇടയായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us