കായംകുളം: കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ എൽ.ഡി.എഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം ഹെഡ് പോസ്റ്റാഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി.
സി.പി.എം സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ അഡ്വ.കെ.എച്ച്. ബാബുജാൻ ഉദ്ഘാടനം ചെയ്തു.
കെ.ജി.സന്തോഷ് അധ്യക്ഷനായി. എൽ.ഡി.എഫ് ഘടകകക്ഷി നേതാക്കളായ എ.മഹേന്ദ്രൻ, ബി.അബിൻഷാ, അഡ്വ.ജോസഫ് ജോൺ, ആർ.ഗിരിജ, പി.ഗാനകുമാർ,കോശി അലക്സ്, ഷെയ്ക്.പി.ഹാരിസ്, കോൺഗ്രസ് (എസ്) നേതക്കളായ ഐ.ഷാജഹാൻ, റ്റി.കെ ഉമൈസ്, ഷെരീഫ് പത്തിയൂർ, സത്താർ പത്തിയൂർ, ബാബു വളയയ്ക്കത്ത് എന്നിവർ സംസാരിച്ചു.