ഇടിച്ച് തെറിപ്പിച്ച വാഹനം നിര്‍ത്താതെ പോയി, 60കാരന് ദാരുണാന്ത്യം, പരിക്കേറ്റ ഭാര്യ ആശുപത്രിയില്‍

New Update
death.aaaaa.webp

കായംകുളത്ത് കെപി റോഡില്‍  ഒന്നാം കുറ്റി ജംഗ്ഷന് സമീപം വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ്  അപകടമുണ്ടായത്. 

Advertisment

ഇരുചക്ര വാഹനം ഓടിച്ച ചേരാവള്ളി  സ്വദേശി ശിശുപാലൻ (60) ആണ് മരിച്ചത്.  ഇടിച്ച വാഹനം നിർത്താതെ പോയി. ശിശുപാലൻ്റെ ഭാര്യ സിന്ധുവിനും പരിക്കേറ്റു. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്

Advertisment