കായംകുളത്ത് നങ്കൂരമിട്ട മത്സ്യബന്ധന വള്ളങ്ങൾ കാറ്റിലും തിരയിലും തകർന്നു; വള്ളങ്ങള്‍ കണ്ടെത്തിയത് പൂര്‍ണമായും പൊട്ടിക്കീറി വെള്ളത്തില്‍ താഴ്ന്ന നിലയില്‍

ഏഴു വള്ളങ്ങള്‍ ഉപയോഗശൂന്യമായി. വള്ളങ്ങളുടെ എഞ്ചിനും വലയും നഷ്ടമായി. എക്കോ സൗണ്ടര്‍, വയര്‍ലെസ് സിസ്റ്റം, ജിപിഎസ് സംവിധാനം എന്നിവയ്ക്കും കേടുപാടുണ്ടായി.

author-image
ഇ.എം റഷീദ്
New Update
boat Untitled..90.jpg

കായംകുളം: കാറ്റിലും തിരയിലും പെട്ട് കായംകുളം ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. ഏഴ് ഫൈബര്‍ വള്ളങ്ങളാണ് കാറ്റിലും തിരയിലും പെട്ട് കെട്ട് പൊട്ടി ഒഴുകിപ്പോയത്. കായലില്‍ നിന്നും കടലിലേക്കുള്ള വെള്ളത്തിന്റെ കുത്തൊഴുക്കും കടലില്‍ നിന്നുള്ള തിരയും ശക്തമായ കാറ്റുമാണ് വള്ളങ്ങള്‍ നങ്കൂരത്തില്‍ നിന്നും വേര്‍പെടാന്‍ കാരണം. 

Advertisment

അഴീക്കല്‍ കരയിലേക്കാണ് വള്ളങ്ങള്‍ ഒഴുകിപ്പോയതെന്നാണ് വിവരം. കടലില്‍ ഒഴുകി നടന്ന വള്ളങ്ങള്‍ കൂട്ടിയിടിച്ചും പുലിമുട്ടില്‍ ഇടിച്ചുകയറിയുമാണ് തകര്‍ന്നത്. പൂര്‍ണമായും പൊട്ടിക്കീറി വെള്ളത്തില്‍ താഴ്ന്ന നിലയിലാണ് മൂന്ന് വള്ളങ്ങള്‍ കണ്ടെത്തിയത്. 

ഏഴു വള്ളങ്ങള്‍ ഉപയോഗശൂന്യമായി. വള്ളങ്ങളുടെ എഞ്ചിനും വലയും നഷ്ടമായി. എക്കോ സൗണ്ടര്‍, വയര്‍ലെസ് സിസ്റ്റം, ജിപിഎസ് സംവിധാനം എന്നിവയ്ക്കും കേടുപാടുണ്ടായി. ഓരോ വള്ളത്തിനും 6 മുതല്‍ 8 ലക്ഷം വരെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.

Advertisment