കായംകുളം ഉപജില്ലാ കലോത്സവം പന്തൽ കാൽനാട്ട് കർമ്മം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു

author-image
ഇ.എം റഷീദ്
New Update
H

ആലപ്പുഴ: കായംകുളം ജില്ലാ കലോത്സവത്തിന്റെ മുഖ്യ വേദിയായ എം എസ് എം ഹയർ സെക്കൻഡറി സ്കൂളിൽ പന്തലിന്റെ കാല് നാട്ട് കർമ്മം കായംകുളം നഗരസഭ ചെയർപേഴ്സൺ പി. ശശികല നിർവഹിച്ചു.

Advertisment

 സ്റ്റേജ് ആൻഡ് പന്തൽ കൺവീനർ ഇ കെ സുമിമോളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കലോത്സവ കൺവീനർ സിദ്ദീഖ് സാർ സ്വാഗതം പറഞ്ഞു.

ആശംസകൾ അറിയിച്ചുകൊണ്ട് കായംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. സിന്ധു, പി.ടി.എ പ്രസിഡൻറ് സുധീർ ഫർസാന, വൈസ് പ്രസിഡൻറ് താജുദ്ദീൻ ഇല്ലിക്കുളം, പബ്ലിസിറ്റി കൺവീനർ മുജീബ്.എ, എച്ച്.എം സുൾഫത്ത്,

പ്രോഗ്രാം കമ്മിറ്റി കൺവീനർ അനിൽ ബോസ്, നദീറ, വാർഡ് കൗൺസിലർ ഷീജ റഷീദ്, വിവിധ അധ്യാപക സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ ചടങ്ങുകൾ പങ്കെടുത്തു

Advertisment