Advertisment

പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ മറക്കല്ലേ ! കെ.സി.വേണുഗോപാലിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വിവാഹക്ഷണക്കത്ത് വൈറലാകുന്നു

കല്ല്യാണം കൂടാന്‍ വിളിക്കുന്നതിനൊപ്പം പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ മറക്കല്ലേ എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് വസീമും പിതാവ് അബ്ദുള്‍ വഹീദും.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
kcUntitled4.jpg

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു.

Advertisment

ആലപ്പുഴ മുല്ലക്കല്‍ വാര്‍ഡിലെ താഴകത്ത് വീട്ടില്‍ അബ്ദുള്‍ വഹീദിന്റെ മകന്‍ വസീമിന്റെ വിവാഹപത്രികയിലാണ് കെസിയെ വിജയിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്. ഈ ക്ഷണക്കത്ത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

രാഷ്ടീയ പാര്‍ട്ടികളുടെ പേരിലും പ്രസ്ഥാനങ്ങളുടെ പേരിലും ധാരാളം വിവാഹക്ഷണക്കത്തുകള്‍ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ സഹിതം വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് ക്ഷണക്കത്ത് പുറത്തിറക്കിയിരിക്കുന്നത്. കല്ല്യാണം കൂടാന്‍ വിളിക്കുന്നതിനൊപ്പം പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ മറക്കല്ലേ എന്ന് ഓര്‍മ്മപ്പെടുത്തുകയാണ് വസീമും പിതാവ് അബ്ദുള്‍ വഹീദും.

മെയ് 19നാണ് വിവാഹം. ചുങ്കം വാര്‍ഡ് തടയില്‍ വീട്ടില്‍ നാസ് അബ്ദുള്ളയുടെ മകള്‍ ഫാത്തിമയാണ് വധു. നേരത്തെ കെസിയുടെ ചിത്രവുമായി പുറത്തിറക്കിയ ജിഗ്സോ പസിലുകളും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Advertisment