Advertisment

ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നത് കോൺഗ്രസ് - സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

മോദി ഭരണത്തിൽ തകർത്ത ഇന്ത്യയുടെ ജനാധിപത്യം വീണ്ടെടുക്കാൻ വന്നവനാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ കൈകൾക്ക് കരുത്ത് പകരാൻ രാവും പകലും  കർമ്മനിരതനായ വ്യക്തിയാണ് കെ സി.

New Update
kc4Untitledc.jpg

അരൂർ: കഴിഞ്ഞ പത്ത് വർഷം ആയി ജനാധിപത്യ വിശ്വാസികൾ അസ്വസ്ഥതയോടെയും ഭയത്തോടെയുമാണ് ജീവിക്കുന്നതെന്നും അവർക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകാൻ ദേശീയതലത്തിൽ പ്രാപ്തിയുള്ള പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസാണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.  

Advertisment

ആലപ്പുഴ യു ഡി എഫ് സ്ഥാനാർഥി കെ സി വേണുഗോപാലിന്റെ അരൂർ മണ്ഡലം സ്ഥാനാർഥി പര്യടനത്തിന് അരുകുറ്റിയിൽ നൽകിയ  സ്വീകരണത്തിൽ മുഖ്യപ്രഭാഷണം നടത്തി  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മോദി ഭരണത്തിൽ തകർത്ത ഇന്ത്യയുടെ ജനാധിപത്യം വീണ്ടെടുക്കാൻ വന്നവനാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ കൈകൾക്ക് കരുത്ത് പകരാൻ രാവും പകലും  കർമ്മനിരതനായ വ്യക്തിയാണ് കെ സി. കഴിഞ്ഞ തവണ യുഡിഎഫിന് നഷ്ടമായ ആലപ്പുഴ തിരിച്ചു പിടിച്ച് 20 സീറ്റുകളിലും വിജയം നേടാനാണ് കെ സി എത്തിയിരിക്കുന്നത്.

മുൻ കാലങ്ങളിൽ അദ്ദേഹം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് ഇക്കുറി അദ്ദേഹത്തെ തിരഞ്ഞെടുക്കണം. കേന്ദ്ര ഭരണ കൂടത്തിനെതിരെ ജനങ്ങൾ തെരുവിലാണ്.  കഴിഞ്ഞ 10 വർഷമായി എൻ ഡി എ നടപ്പിലാക്കുന്ന നിയമങ്ങൾ ഇന്ത്യൻ ജനതയ്ക്ക് ചിന്തിക്കാൻ പോലും കഴിയാത്തത് ആണ്.

ന്യൂനപക്ഷങ്ങൾ അനീതി അഭിമുഖീകരിക്കുകയാണ് അനീതിക്കും അക്രമത്തിനും എതിരെ ഇന്ത്യ മുന്നണി പോരാടുമ്പോൾ എൻ ഡി എ തിരഞ്ഞെടുപ്പിന് വേണ്ടി കലാപങ്ങൾ ഉണ്ടാക്കി വർഗീയത പടർത്താൻ ശ്രമിക്കുകയാണെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.  

വിശ്വാസങ്ങളെ വ്രണപ്പെടുത്തി സൗഹൃദ അന്തരീക്ഷം ഇല്ലാതാക്കി വർഗീയ  ധ്രുവീകരണമാണ് ബിജെപി നടത്തുന്നത്. ഈ വർഗീയ ശക്തികളെ അധികാരത്തിൽനിന്ന് താഴെ ഇറക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ ആവശ്യം ആണ്. അതിനായി ഇന്ത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കാൻ ജനാധിപത്യ വിശ്വാസികൾ വോട്ട് ചെയ്യണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. 

അരൂക്കുറ്റിയിൽ ആരംഭിച്ച സ്ഥാനാർഥി പര്യടനം കല്ലതറയിൽ സമാപിച്ചു. സ്ഥാനാർത്ഥി പര്യടനം മുൻമന്ത്രി ഡൊമനിക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി രാഷ്ട്രീയ കാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ പങ്കെുത്തു.

Advertisment