Advertisment

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഉയർന്ന തിരമാലയ്ക്കും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
Kerala Weather Updates

ആലപ്പുഴ: കേരളത്തിലെ കാലാവസ്ഥയിൽ അപ്രതീക്ഷിത മാറ്റങ്ങൾ. വേനൽ മഴയ്ക്ക് പിന്നാലെ കടൽ ക്ഷോഭത്തിന് സാധ്യതയെന്ന് കേന്ദ്ര മുന്നറിയിപ്പ്. 

Advertisment

കേരള തീരത്ത്‌ ഇന്ന് രാത്രി 11.30 വരെ 0.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 

തെക്കൻ തമിഴ്‌നാട് തീരത്ത്‌ ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കാനും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 

അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Advertisment