New Update
/sathyam/media/media_files/2025/09/23/alapuzha-2025-09-23-17-01-57.jpg)
ആലപ്പുഴ: സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ ജി .എം സി.ടി.എ ) നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
Advertisment
പ്രതിഷേധ ധർണ്ണ സംഘടന പ്രസിഡൻ്റ് ഡോ . സജയ് . പി. എസ് ഉദ്​ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ജംഷിദ് .പി , കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ഡോ പി എസ് ഷാജഹാൻ, ഡോ. ശ്രീകാന്ത് എസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഡോ. രമ്യ , ഡോ. ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.