കൃഷ്ണ ട്രസ്റ്റ് സംഘടിപ്പിച്ച കുട്ടികളുടെ കിഡ് ഷോ സമാപിച്ചു

author-image
കെ. നാസര്‍
New Update
kids show-5

കൃഷ്ണചാരിറ്റബിൽ ട്രസ്റ്റ് സംഘടിപ്പിച്ച കിഡ് ഷോ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ബാല അവകാശ കമ്മീഷൻ അംഗം അഡ്വ - ജലജ ചന്ദ്രൻ. ട്രസ്റ്റ് പ്രസിഡൻ്റ് പി.ശശികുമാർ സമീപം

ആലപ്പുഴ: പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി കൃഷ്ണ പബ്ളിക്ക് ചാരിറ്റബിൽ ട്രസ്റ്റ് നടത്തി വരുന്ന 26 -ാമത് കിഡ് ഷോ സമാപിച്ചു. വിവിധ മത്സരങ്ങളിലായി 450 ബാല്യങ്ങൾ പങ്കെടുത്ത മത്സരം പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 

Advertisment

kids show

സംസ്ഥാന ബാല അവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ ജലജ ചന്ദ്രൻ. മുൻ എം.പി.എ.എം. ആരിഫ്. ഉജ്ജ്വലബാല്യ പുരസ്ക്കാരം ലഭിച്ച പദ്മശ്രീ ശിവകുമാർ, കിഡ് ഷോ മുൻ ബാല താരം അശ്വതി രാജ് എന്നിവർ പ്രസംഗിച്ചു. 

kids show-3

26 വർഷം തുടർച്ചയായി നടത്തിവരുന്ന പരിപാടിക്ക് റിയാലിറ്റി ടാലൻ്റ് ഷോ എന്ന യൂണിവേഴ്സൽ റിക്കോർഡ്സ് ഫോറത്തിൻ്റെ റെക്കോർഡ് യു.ആർ.എഫ് ചീഫ്സുനിൽ ജോസഫ് കൃഷ്ണ ട്രസ്റ്റ് കോ-ഓർഡിനേറ്റർ ആനന്ദ് ബാബുവിന് സമ്മാനിച്ചു. 

kids show-2

എച്ച് സലാം. എം.എൽ.എ. സമ്മാനദാന സമ്മേളനം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻ്റ് പി. ശശികുമാർ അദ്ധ്യക്ഷതവഹിച്ചു.

kids show-4

മിനി സ്ക്രീൻ ഡയറക്ടർ രാജീവ് നെടുങ്കണ്ടം, സീരിയൽ താരം മാളവിക നമ്പൂതിരി, റോജസ് ജോസ്, എബ്രഹാം കുരുവിള, എം.പി. ഗുരുദയാൽ, ടി. എസ്. സിദ്ധാ ത്ഥൻ, ആർ. രാജീവ് എന്നിവർ പ്രസംഗിച്ചു. 

Advertisment