മാവേലിക്കരയിലെ യുവാവിന്‍റെ മരണം കൊലപാതകം; മര്‍ദിച്ച് കൊന്നത് കൂടെ ഇരുന്ന് മദ്യപിച്ച സുഹൃത്തുക്കള്‍; പണം നല്‍കിയത് വനിത സുഹൃത്ത്

പത്തനംതിട്ട കുന്നന്താനം സ്വദേശിനി സ്‌മിത കെ രാജ്, രാജേഷിന്‍റെ സുഹൃത്തുക്കളായ ചെന്നിത്തല കാരാഴ്‌മ മനാതിയിൽ ബിജു, ഇലവുംതിട്ട സ്വദേശി സുനു എന്നിവരാണ് പിടിയിലായത്.

New Update
MAVELIKKARA

ആലപ്പുഴ : മാവേലിക്കര നഗരമധ്യത്തിൽ നടന്ന യുവാവിന്‍റെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട ചെന്നിത്തല ഒരിപ്രം കാർത്തികയിൽ രാജേഷ് ഭവനത്തിൽ രാജേഷിന്‍റെ (50) സുഹൃത്തായ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി.

Advertisment

പത്തനംതിട്ട കുന്നന്താനം സ്വദേശിനി സ്‌മിത കെ രാജ്, രാജേഷിന്‍റെ സുഹൃത്തുക്കളായ ചെന്നിത്തല കാരാഴ്‌മ മനാതിയിൽ ബിജു, ഇലവുംതിട്ട സ്വദേശി സുനു എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്‌ച (ജൂൺ 18) പുലർച്ചയോടെയാണ് രാജേഷിനെ മിച്ചൽ ജംഗ്ഷന് വടക്കുഭാഗത്ത് ബാങ്കിന്‍റെ മുൻവശത്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. പ്രതികളെ കണ്ടെത്തുന്നതിനും, അറസ്‌റ്റ് ചെയ്യുന്നതിനുമായി ചെങ്ങന്നൂർ ഡിവൈഎസ്‌പി കെ എൻ രാജേഷിന്‍റെ മേൽനോട്ടത്തിൽ മാവേലിക്കര പൊലീസ് ഇൻസ്‌പെക്‌ടർ ബിജോയി എസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

രാജേഷിന്‍റെ ഉടമസ്ഥതയിൽ ചങ്ങനാശ്ശേരിയിലുള്ള മാര്യേജ് ബ്യൂറോയിലാണ് സ്‌മിത ജോലി ചെയ്‌തിരുന്നത്. രാജേഷ് സ്ഥിരമായി മദ്യപിച്ച് സ്‌മിതയെ ഉപദ്രവിക്കുമായിരുന്നു. ഇതിന്‍റെ വിരോധം മൂലമാണ് സ്‌മിത രാജേഷിനെ മർദിക്കാൻ കൊട്ടേഷൻ നൽകിയത്.

സംഭവ ദിവസം രാത്രി മിച്ചൽ ജംഗ്ഷനിൽ ഉള്ള ബാറിൽ മദ്യപിച്ച ശേഷം എതിർവശമുള്ള ബാങ്കിന് സമീപം കിടന്നുറങ്ങുകയായിരുന്ന രാജേഷിനെ ബൈക്കിലെത്തിയ പ്രതികൾ മർദിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു.

പ്രതികൾക്കുവേണ്ടി സംസ്ഥാനമൊട്ടാകെ പൊലീസ് സംഘം തിരച്ചിൽ നടത്തിയങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് പ്രതികൾക്ക് വേണ്ടി ശക്തമായ തിരച്ചിൽ നടത്തി വരവെ, അയൽ സംസ്ഥാനത്തേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികളെ പന്തളം കുളനട ഭാഗത്തു വെച്ച് മാവേലിക്കര പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

Advertisment