ഡോ. പി. എസ് നിഖിൽ നാഥും ഡോ. വിവേക് എൻ വിജയും മെഡിക്കൽ ക്വിസ് മൽസര വിജയികൾ

author-image
കെ. നാസര്‍
New Update
B

ആലപ്പുഴ : നാഷണൽ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യൻസ് ഇൻഡ്യയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി നടത്തിയ കേരള സോണൽ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

Advertisment

ഡോ. പി. എസ്. നിഖിൽ നാഥ് ( മലബാർ മെഡിക്കൽ കോളജ് കോഴിക്കോട് ), ഡോ. വിവേക് എൻ വിജയ് ( ഗവൺമെന്റ് മെഡിക്കൽ കോളേജ് കോട്ടയം ) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

കോയമ്പത്തൂരിൽ വെച്ച് നടക്കുന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനമായ നാപ്കോൺ 2024 നോടനുബന്ധിച്ച് നടത്തുന്ന ദേശീയ ഫൈനൽ ക്വിസ് മത്സരത്തിൽ ഇവർ കേരളത്തെ പ്രതിനിധീകരിക്കും. 

ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ. പി.എസ് ഷാജഹാന്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മൽസരത്തിലെ വിജയികൾക്കും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രമുഖ ശ്വാസകോശ വിദഗ്ധൻ ഡോ. കുര്യൻ ഉമ്മൻ, പൾമോൺ ചീഫ് എഡിറ്റർ ഡോ.പി വേണുഗോപാൽ ശ്വാസകോശ അക്കാദമി ഗവേണിംഗ് കൗൺസിൽ അംഗം ഡോ. എം. മിഥുൻ എന്നിവർ സമ്മാനിച്ചു .

 

Advertisment