New Update
/sathyam/media/media_files/2025/06/19/372cd7a2-6419-4945-a735-c974ac4b7858-2025-06-19-23-21-12.jpg)
ആലപ്പുഴ: എം. ഇ. എസ്. അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.ഇ.എസ് സ്ഥാപക അംഗവും ഐ.ഓ.ബി ഡയറക്ടറുമായിരുന്ന അഡ്വ. എ.എം. അബ്ദുൽ റഷീദ് അനുസ്മരണവും മെറിറ്റ് അവാർഡ് വിതരണവും ശനിയാഴ്ച.
Advertisment
അമ്പലപ്പുഴ താലൂക്കിലെ എം.ഇ.എസ് അംഗങ്ങളുടെ മക്കളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയവർക്കുള്ള എ.എം റഷീദ് മെറിറ്റ് അവാർഡ് വിതരണവും ശനിയാഴ്ച ഉച്ചക്ക് 2 ന് ലജനത്ത് ഗ്രാൻ്റ് ഹാളിൽ എം.ഇ.എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും.
വിദ്യാത്ഥികൾക്കും, യുവാക്കൾക്കും, രക്ഷകർത്താക്കൾക്കുമായുള്ള കൗൺസിലിംഗ് കോഴിക്കോട് ഫറൂഖ് കോളേജ് പ്രൊഫ: ഡോ. ജൗഹർ മുനവ്വർ നേതൃത്വം നൽകും.
മെറിറ്റ് അവാർഡ് വിതരണം ജില്ലാ പ്രസിഡൻ്റ് അഡ്വ എ.എ. റസ്സാക്ക് നിർവ്വഹിക്കും. താലൂക്ക് പ്രസിഡൻ്റ് അഡ്വ എ. മുഹമ്മദ് ഉസ്മാൻ അദ്ധ്യക്ഷതവഹിക്കുമെന്ന് താലൂക്ക് ജനറൽ സെക്രട്ടറി ഹസ്സൻ പൈങ്ങാമഠം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us