ലഹരിക്കെതിരെ മഹല്ല് കമ്മറ്റികൾ മുന്നോട്ട് വരണം: എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞ് മെയ്തീൻ

author-image
കെ. നാസര്‍
New Update

ആലപ്പുഴ: രാജ്യത്തെ ശിഥിലമാക്കുന്ന രാസലഹരിക്കെതിരെ മഹല്ല് കമ്മറ്റികൾ മുൻകൈ എടുത്ത് പ്രവർത്തനങ്ങൾ നടത്തണമെന്ന് എം.ഇ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞ് മെയ്തീൻ ആവശ്യപ്പെട്ടു. 

Advertisment

എം.ഇ.എസ്. ജില്ലാ ഭാരവാഹികളെ അനുമോദിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.ഇ.എസിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലഹരിവിമുക്ത കാമ്പസ് ആക്കും. എം.ഇ.എസിൻ്റെ ലക്ഷ്യത്തിന് എതിരെ പ്രവർത്തിക്കുന്ന ഒരു വിദ്യാത്ഥി പോലും സ്ഥാപനത്തിൽ പഠിക്കില്ല. 

x

വഖഫ് നിയമം കയ്യാളാനുള്ള കേന്ദ്ര സർക്കാർ നീക്കം അപലനീയമാണന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ മതേതരത്വം തകർക്കുന്ന നിലപാടാണ് കേന്ദ്ര ഗവണ്മെൻ്റ അനുവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ജില്ലാ പ്രസിഡൻ്റ് അഡ്വ -എ.എ. റസ്സാക്ക് അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കുഞ്ഞു മെയ്തീൻതിരെത്തെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി.  

അഡ്വ. എ.എ. റസ്സാക്ക് (പ്രസിഡൻ്റ്), ഡോ. ഫിറോസ് മുഹമ്മദ്, അബ്ദുൽ സലാം താമരക്കുളം, (വൈസ് പ്രസിഡൻ്റുമാര്‍) പ്രൊഫ എ. ഷാജഹാൻ (ജനറൽ സെക്രട്ടറി), അബ്ദുൽ സലാം കുത്തിയതോട്, എ.നൗഫൽ (സെക്രട്ടറിമാർ), ബഷീർ അഹമ്മദ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Advertisment