Advertisment

ആലപ്പുഴയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; മലയാളി അറസ്റ്റിൽ

ഗൂഗിൾ പേ വഴി പണം അയക്കാമെന്നും പകരം പണം കയ്യില്‍ തരാനും യദു കൃഷ്ണൻ ഓംപ്രകാശിനോട് ആവശ്യപ്പെട്ടു. ഇത് ഓംപ്രകാശ് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
kerala police1

ആലപ്പുഴ: ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളി കൊൽക്കത്ത സ്വദേശിയായ 42 കാരൻ ഓംപ്രകാശ് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ അറസ്റ്റ്. കേസിൽ ഹരിപ്പാട് സ്വദേശി യദു കൃഷ്ണൻ അറസ്റ്റിലായി. മത്സ്യ വില്പനയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രാഥമിക വിവരം. 

ഗൂഗിൾ പേ വഴി പണം അയക്കാമെന്നും പകരം പണം കയ്യില്‍ തരാനും യദു കൃഷ്ണൻ ഓംപ്രകാശിനോട് ആവശ്യപ്പെട്ടു. ഇത് ഓംപ്രകാശ് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പണം കൊടുക്കാൻ വിസമ്മതിച്ചപ്പോൾ കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയായിരുന്നെന്നും പോലീസ് പറയുന്നു. 

സംഭവത്തിൽ നേരത്തെ നാല് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് ഓംപ്രകാശിനെ കുത്തിയതെന്നായിരുന്നു വിവരം. ഇന്നലെ കസ്റ്റഡിയിലെടുത്ത 4 പേരും അതിഥി തൊഴിലാളികളായിരുന്നു.

Advertisment